ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സ്വര്‍ണനേട്ടം ഏഴായി. ട്രിപ്പിള്‍ ജംപില്‍ എന്‍.വി.ഷീനയും നാല് ഗുണം 100 മീറ്റര്‍ റിലേയില്‍ വനിതാ ടീമും സ്വര്‍ണം നേടി. 12.72 മീറ്റര്‍ ദുരമാണ് ഷീന പിന്നിട്ടത്. അലീന ജോസും ട്രിപ്പിള്‍ ജംപില്‍ കേരളത്തിന് വേണ്ടി മല്‍സരിച്ചെങ്കിലും മെഡല്‍ നേടാനായില്ല. റിലേയില്‍ പുരുഷ ടീമിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മീറ്റിന് നാളെ കൊടിയിറങ്ങും.
Advertisement