കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ സുപ്രീംകോടതി ഇന്ന് വിധിച്ചേക്കും. വിജയ് മല്യയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മെയ് ഒന്‍പതിന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയെ രാജ്യത്ത് എത്തിക്കാനുളള നടപടികള്‍ ഊര്‍ജിതമാക്കിയതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും. മല്യയെ കൈമാറണമെന്ന് ജി 20 ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മെയോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വിജയ് മല്യയ്ക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് തുടക്കമിട്ടത്