എയര്‍ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ക്ളാസുകളില്‍ ഇനി സസ്യാഹാരം മാത്രം. ചെലവുചുരുക്കലിന്റെ ഭാഗമായി സസ്യേതരഭക്ഷണം ഒഴിവാക്കിയതായി ചെയര്‍മാര്‍ അശ്വനി ലൊഹാനി അറിയിച്ചു. ബിസിനസ്, എക്സിക്യുട്ടീവ് ക്ളാസുകളില്‍ സസ്യേതരഭക്ഷണം തുടരും. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്ക്കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഭക്ഷണനിയന്ത്രണം. നിലവില്‍ 30 ശതമാനം യാത്രക്കാര്‍ മാത്രമാണ് സസ്യേതരഭക്ഷണം ആവശ്യപ്പെടുന്നതെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. അതേസമയം, നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് രംഗത്തെത്തി.
Advertisement