ഇസ്രയേല്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ടെല്‍ അവിവില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. മറ്റു രാജ്യങ്ങളുമായി ഇന്ത്യക്കുള്ള അടുപ്പത്തിനും ഒരുപടി മുകളിലാണ് ഇസ്രയലുമായുള്ള ബന്ധം എന്നു പറഞ്ഞ മോദി ഇസ്രയല്‍ എന്നും ഇന്ത്യയുടെ ഉറ്റസുഹൃത്തായി തുടരുമെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ വളര്‍ച്ചയില്‍ ജൂതസമൂഹത്തിന്റെ സംഭാവനകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി പ്രസംഗത്തില്‍ അവര്‍ക്ക് നന്ദി പറഞ്ഞു. ഇസ്രയല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായി മോദി കൂടിക്കാഴ്ച നടത്തും.
Advertisement