സൈബര്‍ രംഗത്തടക്കം ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒന്നിച്ച് പോരാടാന്‍ ഇന്ത്യ- ഇസ്രയേല്‍ ധാരണ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യന്‍ പ്രശ്നമടക്കം വിപുലമായി ചര്‍ച്ച ചെയ്തെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചര്‍ച്ചകള്‍ സമാധാനത്തിനും പ്രശ്നപരിഹാരത്തിനും വഴിതെളിക്കുമെന്ന പ്രതീക്ഷ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചെന്നും മോദി വ്യക്തമാക്കി. ഇന്ത്യ- ഇസ്രയേല്‍ സഹകരണം പുതിയ ചക്രവാളങ്ങളിലേക്ക് കടന്നിരിക്കുകയാണെന്ന് പറഞ്ഞ മോദി ബെന്യാമിന് നെതന്യാഹുവിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരു രാജ്യങ്ങളും ഏഴു കരാറുകളില്‍ ഒപ്പിട്ടു. 40 മില്യണ്‍ ഡോളറിന്റെ വ്യവസായ വികസന, ഗവേഷണ ഫണ്ട് രൂപീകരിക്കാനും ഇന്ത്യയും ഇസ്രയേലും തമ്മില്‍ ധാരണയായിട്ടുണ്ട്.
Advertisement