കോട്ടയം വൈക്കത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തലയാഴം സ്വദേശി സുരേഷ്, ഭാര്യ സോജ, മകൻ സൂരജ് എന്നിവരാണ്് മരിച്ചത്. മറ്റൊരുമകന്റെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടത്.തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ഇവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യശ്രമമെന്നാണ് പൊലീസ് നിഗമനം.
Advertisement