കായംകുളത്ത് പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച എസ്.ഐയ്ക്കെതിരെ നടപടി. എസ്.ഐ. കെ.മഞ്ജുദാസിനെ എ.ആര് ക്യാംപിലേയ്ക്ക് മാറ്റി. പൂവാലന്മാരെ തേടിയിറങ്ങിയ പൊലീസ് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിയെ വളഞ്ഞിട്ടടിക്കുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരുമെത്തി തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ഭീഷണിപ്പെടുത്തി. ദേഹമാസകലം പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പിയെ ഓഫിസിലെത്തി തടഞ്ഞുവച്ചു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡി.വൈ.എസ്.പി ഉറപ്പുനല്‍കി. കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആലപ്പുഴ എസ്.പി കായംകുളം ഡി.വൈ.എസ്.പിയോട് ആവശ്യപ്പെട്ടു