ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി. പുറത്ത് വന്ന ആദ്യ സൂചനകളില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.
തികച്ചും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസെ മെയ്ക്ക് തിരഞ്ഞെടുപ്പ് ഫലം അഭിമാന പോരാട്ടമാണ്. യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രെക്സിറ്റ് നടപടി ക്രമങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകരം ഉറപ്പിക്കുകയാണ് മുഖ്യലക്ഷ്യം. കടുത്ത വ്യവസ്ഥകളോടെ ബ്രെക്സിറ്റ് നടപ്പാക്കാനാണ് മെയ് ലക്ഷ്യമിടുന്നത്.
എന്നാല്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 650 സീറ്റുകളില്‍ 314 എണ്ണത്തില്‍ മാത്രമേ പാര്‍ട്ടി ജയിക്കൂ എന്നാണ് ഫലങ്ങള്‍.പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 266 സീറ്റുകള്‍ കിട്ടുെമന്നാണ് പ്രവചനം.. രാവിലെ 10 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും