E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

മദ്യനയം മാറും: സൂചന നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മദ്യനയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിലെ മദ്യ നയത്തെ പറ്റി വിനോദ സഞ്ചാര മേഖലയ്ക്ക് ആശങ്കകൾ ഉണ്ട്. ഈ ആശങ്കകൾ പരിഗണിച്ചു കൊണ്ടുള്ള ഇളവുകൾ നൽകുന്ന കാര്യം ചർച്ചയിലാണെന്ന് മന്ത്രി മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു. അതേസമയം വികസന കാര്യത്തിൽ പൊതുസമവായം ഉണ്ടാകണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ചത്. ഭരണപക്ഷം പ്രതിപക്ഷമാകുമ്പോൾ വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകരുത്. ടൂറിസം മേഖലയുടെ ആശങ്കയുടെ പേരിൽ കേരളത്തിൽ ബാറുകൾ തുറക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു.

conclave-chennithala

ചെന്നിത്തല

സർക്കാർ മാറിമാറിവരും. എന്നാൽ ഭരണപക്ഷത്തിരിക്കുമ്പോൾ എടുക്കുന്ന നിലപാ‌ട് പ്രതിപക്ഷത്തെത്തുമ്പോൾ മാറുന്നു. അഭിപ്രായത്തിനു സ്ഥിരതയില്ലാത്ത സാഹചര്യം. വികസനത്തിന്റെ കാര്യത്തിൽ പൊതുവായ സമവായം ഉണ്ടാകണം. അധികാരം മാറുമ്പോൾ പദ്ധതികളെ എതിർക്കുന്നതു ‌‌ശരിയല്ല. വികസനം എല്ലാവരുടേയും ആവശ്യമാണ്.വികസന കാര്യത്തിൽ പൊതുവായ സമവായം ഉണ്ടായാൽ ജനങ്ങൾക്ക് ഉപകാരപ്പെടും.

ദേശീയപാത 45 മീറ്ററായി വികസിപ്പിക്കാൻ തീരുമാനിച്ചതു യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇടതുപക്ഷവും അനുകൂലിച്ചു. എന്നാൽ ഞാൻ പ്രതിപക്ഷനേതാവായപ്പോൾ ഈ പദ്ധതിയെ എതിർക്കണമെന്നു ചില ഇടങ്ങളിൽനിന്ന് സമ്മർദമുണ്ടായി. ഞാൻ തീരുമാനം മാറ്റാൻ തയ്യാറായില്ല. ഭരണ പ്രതിപക്ഷങ്ങളുട‌െ നിലപാടുമാറ്റമാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടും പ്രശ്നമാണ്. കേരളത്തിൽ ഒരു പദ്ധതിപോലും ഏകജാലക സംവിധാനം വഴി നടപ്പിലാകുന്നില്ല. ഈ അവസ്ഥ മാറിയേ കഴിയൂ.

കടകംപള്ളി സുരേന്ദ്രൻ

പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. ഉദാഹരണത്തിനു വിഴിഞ്ഞം പദ്ധതി. വിഴിഞ്ഞം പദ്ധതി തുടങ്ങിയതു മുതൽ ആശങ്കയായിരുന്നു. സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നതു പദ്ധതിയിൽ വലിയ അഴിമതി നടന്നെന്നാണ്. എൽഡിഎഫ് സർക്കാർ വ്യക്തമായി പറഞ്ഞു. അഴിമതിക്കെതിരെ അന്വേഷണം നടക്കും,പദ്ധതി 2019ൽ പൂർത്തിയാക്കും.

ചെന്നിത്തല

കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പിലാക്കിയില്ല എങ്കിൽ പദ്ധതി കുളച്ചൽ കൊണ്ടുപോകുമായിരുന്നു. അന്വേഷണത്തെ ഭയപ്പെടുന്നില്ല. സ്വാഗതം ചെയ്യുന്നു.

conclave-azad-mooppan

ആസാദ് മൂപ്പൻ

2001ലാണ് കോഴിക്കോട് ആശുപത്രി ആരംഭിച്ചത്. ഇതുവരെ ഒരു പ്രശ്നവും രാഷ്ട്രീയക്കാരിൽനിന്ന് ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാർ പിന്തുണ മാത്രമേ നൽകിയിട്ടുള്ളൂ. വികസനത്തിൽ മുന്നണികൾ ഒന്നിച്ചാൽ ജനങ്ങൾക്ക് ഏറെ സന്തോഷകരമാകും. സാമ്പത്തിക വികസനം വരാതെ സന്തോഷം ഉണ്ടാകില്ല.  പിടിവലികൂടിയാൽ വികസനം വരില്ല.

conclavevj-kurian

വി.ജെ കുര്യൻ

നെടുമ്പാശേരിയെന്ന ആശയം വരുന്നത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോ‌ഴാണ്. അദ്ദേഹം  അതിന് അനുമതി നൽകി. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അദ്ദേഹവും പിൻതുണച്ചു. ഇ.കെ.നായനാരുടെ കാലത്താണ് ഏറ്റവും കൂടുതൽ നിർമാണ പ്രവൃത്തികൾ നെടുമ്പാശേരിയിൽ നടന്നത്. എല്ലാ മുന്നണികളും പിൻതുണച്ചു. സർക്കാരിന്റെ പിന്തുണ ഇല്ലാതെ ഇവിടെ ഒന്നും നടക്കില്ല.

പിന്നെ നമ്മൾ വികസനത്തിൽ പുതിയ കാഴ്ചപാട് രൂപീകരണം. ആതിരപ്പള്ളിയെക്കുറിച്ചു ചർച ചെയ്യുന്നു. നമുക്കു നിരവധി കനാലുകളുണ്ട്. കനാലുകളിൽ സൗരോർജപാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിക്കാൻ സംസ്ഥാനത്തിന് എന്തുകൊണ്ട് സാധിക്കില്ല.

നവാസ് മീരാൻ

വ്യവസായികളെ സ്വാഗതം ചെയ്യുന്ന സർക്കാരാണ് കേരളത്തിലേത്. അത് എപ്പോഴും അങ്ങനെയായിരുന്നു.കേരളത്തിന് അകത്തു സാധ്യതകൾ ഇപ്പോൾ കൂടി. സാഹചര്യം മാറി തുടങ്ങി.പ്രാദേശികമായ ആവശ്യങ്ങൾ അനുസരിച്ച് വേണം പദ്ധതികൾ ആവിഷ്ക്കരിക്കാൻ. പഞ്ചായത്തുകൾ ഭരിക്കുന്നവർ വ്യവസായ ചിന്തയുള്ളവരായിരിക്കണം

കടകംപള്ളി

മദ്യനിയന്ത്രണം ടൂറിസത്തിന് പ്രശ്നം ഉണ്ടായിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് മദ്യം കൊടുത്താതിരുന്നാൽ അവർ എങ്ങനെ വരും. ടൂറിസം മേഖലയിലെങ്കിലും ഇളവു നൽകാനുള്ള  നടപടി സ്വീകരിക്കണം.

ചെന്നിത്തല

ബാറുക‌ൾ അനിയന്ത്രിതമായി തുറക്കുന്നതിനോട് യോജിപ്പില്ല

ക‌ടകംപള്ളി സുരേന്ദ്രൻ

അങ്ങനെ പറഞ്ഞിട്ടില്ല. വലിയ ഹോട്ടലുകളുടെ കാര്യമാണു പറഞ്ഞത്. നാടുമുഴുവൻ തുറക്കണമെന്നു പറഞ്ഞിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :