നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ രാജിവെച്ചു. അധികാരത്തില്‍ എത്തി ഒമ്പതു മാസം പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപനം. കൂട്ടുകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന് അധികാരം കൈമാറുന്നതിനായാണ് പ്രചണ്ഡ രാജി വെച്ചത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവയാണ് രാജി പ്രഖ്യാപനം നടത്തിയത്. പരസ്പര ധാരണ പ്രകാരം നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദേബക്കാണ് അധികാരം കൈമാറിയത്. 2016 ഓഗസ്റ്റിലാണ് പ്രചണ്ഡ അധികാരമേറ്റത്.
Advertisement