കീടനാശിനി പ്രയോഗത്തില്‍ പാലക്കാട് എഫ് സി ഐ ഗോഡൗണിലെ ഗുരുതര വീഴ്ച സ്ഥിരീകരിച്ച് പാര്‍ലമെന്റ് സമിതി. കീടനാശിനി പ്രയോഗത്തിന് ശാസ്ത്രീയ സംവിധാനമില്ലെന്നും മതിയായ ജീവനക്കാരില്ലെന്നും സമിതി നടത്തിയ തെളിവെടുപ്പില്‍ സ്ഥിരീകരിച്ചു. കേരളത്തിലെ എല്ലാ എഫ്.സി.ഐ ഗോഡൗണുകളിലും രാസകീടനാശിനി പ്രയോഗം അവസാനിപ്പിച്ച് ജൈവകീടനാശിനികള്‍ ഉപയോഗിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യും. ഭക്ഷ്യധാന്യങ്ങളിലെ കീടബാധ നിയന്ത്രിക്കാന്‍ ഗോഡൗണില്‍ വന്‍തോതില്‍ കീടനാശിനി ഉപയോഗിക്കുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.. ഇതെത്തുടര്‍ന്നാണ് സമിതി തെളിവെടുപ്പ് നടത്തിയത്.
Advertisement