സിമന്റ് വില കുറയ്ക്കണമെന്ന് കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വില നിയന്ത്രിക്കുന്നതിന് മലബാര്‍ സിമന്റ്സിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും തീരുമാനമായി. കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്സ് പ്രവര്‍ത്തനം പുനരാരംഭിക്കും. ഇതിന് പത്തുകോടി രൂപയുടെ പദ്ധതി നടപ്പാക്കും. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
Advertisement