E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 26 സിആർപിഎഫ് ജവാന്‍മാർ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ ഞെട്ടിച്ച് ഛത്തീസ്ഗഡില്‍  മാവോയിയ്റ്റ് ആക്രമണം. സുക്മ ജില്ലയില്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ 26 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഏഴുജവാന്‍മാരെ കാണാതായി. റോഡ് നിര്‍മാണത്തിന് സുരക്ഷ ഒരുക്കിയ സി.ആര്‍.പി.എഫ് സംഘത്തെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ  മാവോയിസ്റ്റുകള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പതിനൊന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു

മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തര്‍ മേഖലയിലെ കലാപത്താറില്‍ ബുര്‍ക്കപാല്‍ ഗ്രാമത്തിലാണ് ആക്രമണം . ഗ്രാമവാസികളെ ഉപയോഗിച്ച്  സേനയുടെ നീക്കം വിലയിരുത്തിയശേഷം പൊടുന്നെ ആക്രമിക്കുകയായിരുന്നു. 99 ജവാന്‍മാരടങ്ങിയ സംഘത്തിനുനേരെ  മുന്നൂറോളം മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്.  വനിതകള്‍ അടങ്ങുന്ന സംഘം എ.കെ 47 തോക്കുകളടക്കം ഉപയോഗിച്ച് വെടിയുതിര്‍ക്കുയായിരുന്നു.  സി.ആര്‍.പി.എഫ് തിരിച്ചടിച്ചെങ്കിലും അപ്രതീക്ഷിതമായ കനത്ത ആക്രമണം വന്‍ ആള്‍നാശം വരുത്തി.

ഏഴ് ജവാന്‍മരെ കാണാതായിട്ടുണ്ട്.  തിരിച്ചടിയില്‍ 11 മാവോയിസ്റ്റുകള്‍ കൊല്ലപെട്ടതാണ് സൂചന. ജവാന്‍മാരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ മാവോയ്റ്റുകള്‍ കൊളളയടിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്റില്‍‌   റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കമാന്‍ഡോകളുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അതീവ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം ഛത്തീഡ്ഗഡ് സന്ദര്‍ശിക്കുമെന്ന് രാജ്നാഥ് സിങ് അറിയിച്ചു. മാവോയിസ്റ്റുകളുടെ നടപടി അപലപനീയവും ഭീരുത്വം നിറഞ്ഞതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജവാന്‍മാരുടെ ജീവത്യാഗം രാജ്യം വിലമതിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :