യുവേഫാ ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടക്കാനാകാതെ ബാഴ്സിലോന. നുകാംപില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെതിരെ ഗോള്‍രഹിത സമനിലയായതോടെയാണ് ബാഴ്സ പുറത്തായത്. ആദ്യപാദക്വാര്ട്ടറില് യുവന്റസ് മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. നെയ്മര്‍, മെസി, സുവാരസ് എന്നിവരെ മികച്ച പ്രതിരോധത്തിലൂടെയാണ് യുവന്റസ് പിടിച്ചുകെട്ടിയത്. ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിക്കാത്തതും ബാഴ്സക്ക് തിരിച്ചടിയായി. മറ്റൊരു മല്‍സരത്തില്‍ ബോറോസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്്ക്ക് തോല്‍പ്പിച്ച് മോണാക്കോയും സെമിയിലെത്തിയിട്ടുണ്ട്. രണ്ട് പാദങ്ങളിലായി 6.3നാണ് മോണാക്കോ വിജയിച്ചത്.
Advertisement