ലോകമെമ്പാടുമുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും പലായത്തിനിടയിലെ മുങ്ങിമരണങ്ങളും അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദുഃഖവെള്ളി സന്ദേശം. വിശ്വാസത്തിന്റെയും വംശത്തിന്റെയും നിറത്തിന്റെയും പേരില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും കുടിയേറ്റക്കാരുടെയും രക്തം ചിന്തപ്പെടുന്നതില് ലജ്ജ മൂലം തലകുനിക്കേണ്ട കാലമാണിതെന്ന് റോമിലെ കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ മാര്‍പ്പാപ്പ പറഞു. ചില മെത്രാന്മാരുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും നടപടികള്‍ തിരുശരീരത്തെ അപമാനിക്കുകയും മുറിവേല്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ട കുരിശിന്റെ വഴിയില്‍ ഇരുപതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.
Advertisement