എസ്എസ്എൽസി പരീക്ഷ : വിവാദ ചോദ്യപ്പേപ്പറിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വകാര്യസ്ഥാപനത്തിന് ചോദ്യം തയ്യാറാക്കിയ അധ്യാപകനുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ഗൂഢാലോചന നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നു. എസ്സിഇആർടി അധ്യാപകന് നല്കിയ ചോദ്യപ്പേപ്പറും അന്വേഷണ പരിധിയില്‍ കൊണ്ടുവരണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Advertisement