E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:53 PM IST

Facebook
Twitter
Google Plus
Youtube

More in South

ആരോപണ പ്രത്യാരോപണങ്ങളുമായി കൊടിക്കുന്നിലും തോമസ് ചാണ്ടിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടനാട്ടില്‍ രാപ്പകല്‍ സമരമിരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ എംഎല്‍എ തോമസ് ചാണ്ടി. പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ നാട്ടില്‍ നടത്തിയ വികസനങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കൊടിക്കുന്നിലിനെ എംഎല്‍എ വെല്ലുവിളിച്ചു. കുട്ടനാടിന് പിന്നോക്കാവസ്ഥ എന്നാരോപിച്ച് യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ പത്രങ്ങളിലൂടെ പരസ്യം നല്‍കിയായിരുന്നു തോമസ് ചാണ്ടിയുടെ പ്രതിരോധം. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുട്ടനാടിനെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ രാപ്പകല്‍ സമരം കഴിഞ്ഞ ദിവസമാരംഭിച്ചത്. കുടിവെള്ള പദ്ധതി, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ സ്ഥലം എംഎല്‍എ പരാജയമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. തനിക്കുനേരെയുള്ള അമ്പുകളെ തടുക്കാന്‍ തോമസ് ചാണ്ടി പത്രപ്പരസ്യം നല്‍കി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് സമരമെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും പരസ്യത്തിലൂടെ എംഎല്‍എ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ മല്‍സരിക്കാനുള്ള കൊടിക്കുന്നിലിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ് രാപ്പകല്‍ സമരമെന്നും അദ്ദേഹം തുറന്നടിക്കുന്നു 

കുട്ടനാട്ടിലെ വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള തന്‍റെ സമരത്തെ സിപിഎം പോലും അനുകൂലിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് . താനാണ് കുട്ടനാട്ടില്‍ പാലങ്ങള്‍ കൊണ്ടുവന്നതെന്ന് തോമസ് ചാണ്ടി. അവ അനുവദിച്ചത് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെന്ന് കൊടിക്കുന്നില്‍. ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടനാട്ടില്‍ മുറുകുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :