തിരുവനന്തപുരം നെടുമാങ്ങാട് ആനാട് ആറുപേര്‍ക്ക് തെരുവുനായയുടെ ആക്രമണം. രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പടെ ആറുപേരെയാണ് രാവിലെയും ഉച്ചയ്ക്കുമായി നായ കടിച്ചത്. രണ്ടു വീട്ടമ്മമാരും ഒരു കോളജ് വിദ്യാര്‍ഥിയും കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു . പ്രദേശത്തെ ഏറെക്കാലമായി തെരുവുനായ ശല്യം രൂക്ഷമാണ്.
ഇന്നലെ വൈകിട്ട് തുടങ്ങിയ നായയുടെ പരാക്രമം തുടരുകയാണ്. ആനാട് പഞ്ചായത്ത് ഓഫീസിന് സമീപം റോഡിലൂടെ സ്കൂളിലേക്ക് നടന്നുപോയ വിദ്യാർത്ഥികളെ രാവിലെ 9 മണിയോടെയാണ് തെരുവുനായ ആക്രമണമിച്ചത് . ആനാട് SNV ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മിഥുൻ , ശ്രീരാഗ് എന്നിവര്‍ക്ക് പരിക്കേറ്റു. വിദ്യാർത്ഥികളെ കടിച്ച് വരുന്ന വഴിയിൽ ബസ് സ്റ്റോപ്പിൽ നിന്ന സുനിതകുമാരിയെയും സ്വന്തം വീടിന് സമീപം വെച്ച് ലീല എന്ന സ്ത്രീയയേയും കടിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് സുകുമാരന്‍ നായര്‍ക്ക് കടിയേറ്റത്.
തെരുവുനായ ആക്രമിച്ചവരെ നെടുമങ്ങാട് ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്ക് ശേഷം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. എല്ലാവരെയും കടിച്ചത് ഒരു നായയാണ് എന്നതാണ് സംശയം