തിരുവനന്തപുരത്ത് ഓട്ടോ കുഴിയില്‍ വീണ് യാത്രക്കാരന്റെ കാലൊടിയാനിടയാക്കിയ തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡില്‍ വന്‍ അപകടഭീഷണി. മഴപെയ്തത് വെള്ളംനിറഞ്ഞതോടെ വലിയ കുഴി തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. ഈ റോഡിന്‍റെ ദുരവസ്ഥ മനോരമ ന്യൂസ് 'കുഴിവഴി ജാഥ' പുറത്തുകൊണ്ടുവന്നിരുന്നു. ഈ റോസ് ഉടൻ നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിര്‍ദേശിച്ചിരുന്നു.
കേരളത്തിലെ തല്ലിപ്പൊളി റോഡുകളിലൂടെ മനോരമ ന്യൂസ് നടത്തിയ കുഴിവഴി ജാഥ പര്യടനം തുടങ്ങിയ ബീമാപള്ളി –വലിയതുറ റോഡിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് കാലൊടിഞ്ഞത് . വെള്ളത്തിലെ കുഴിയില്‍ വീഴാതെ അക്കര കടക്കണമെങ്കില്‍ സര്‍ക്കസ് പഠിക്കണം. രണ്ടു വലിയ കുഴികളാണ് ഇവിടെയുള്ളത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കുഴിയില്‍ തന്നെ. ഇന്നലെ ഓട്ടോറിക്ഷയില്‍ പോയ സുല്‍ഫിക്കറിന്‍റെ അവസ്ഥ ഇതാണ്. ഓട്ടോ മറിഞ്ഞ് കാല്‍ ഒടിഞ്ഞ് മെഡിക്കല്‍ കോളജില്‍.
എയര്‍പോര്‍ട്ടിലെക്ക് യാത്രക്കാര്‍ പോകുന്ന റോഡിലെ കുഴിയില്‍ വീണില്ലെങ്കില്‍ വിമാനം സമയത്തിന് പിടിക്കാം. രാവിലെ കുട്ടികളെയും കൊണ്ട് സ്കൂളില്‍ പോകുന്നവരും ഈ റോഡിനെ ശപിക്കുകയാണ്. സമരങ്ങള്‍ ഏറെ നടന്നിട്ടും സര്‍ക്കാരോ എം.എല്‍എയോ തിരഞ്ഞുനോക്കുന്നില്ല.
ഈ റോഡ് കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചിരുന്നു . പക്ഷെ സുല്‍ഫിക്കറിനെ പോലെ ഇനിയും ആളുകള്‍ ഈ കുഴിയില്‍ വീണാലും ശാപമോക്ഷണാകുമോ എന്ന കണ്ടറിയണം