tanker

TOPICS COVERED

തിരുവനന്തപുരം കിളിമാനൂര്‍–തട്ടത്തുലമയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നതോടെ ജാഗ്രതപാലിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. മണ്ണുമാന്തിയന്ത്രവും ക്രെയിനും ഉപയോഗിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി. ടാങ്കറില്‍ നിന്നും ഓസ് ഉപയോഗിച്ച് മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റി. 

 

എറണാകുളത്തുനിന്നും വരികയായിരുന്ന ടാങ്കര്‍ ലോറി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കിളിമാനൂര്‍–തട്ടത്തുമല റോഡിലെ മണയലത്ത് പച്ച എന്ന സ്ഥലത്ത് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്നും ഡീസല്‍ ലീക്കായി അടുത്തുള്ള തോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങി. ഇത് പ്രദേശവാസികളില്‍ ആശങ്കയുണര്‍ത്തി. 

വെഞ്ഞാറുമൂടില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി.യും ക്രെയിനും ഉപയോഗിച്ച് ലോറി ഉയര്‍ത്തി. ചോരുന്ന ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി.  അപകടത്തില്‍ പരുക്കേറ്റ എറണാകുളം സ്വദേശികളായ ഡ്രൈവര്‍ അനുരാജ്, ക്ലീനര്‍ ബിനു എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.