കൊല്ലം കോർപറേഷനിലെ തേവള്ളി ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരം. ബി.ജെ.പി കൗൺസിലറായിരുന്ന കോകില എസ്. കുമാറിന്റെ മരണത്തെതുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും.
നാലിന് തിരഞ്ഞെടുപ്പ് നടക്കുന്ന തേവള്ളി ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫിനും യു.ഡി.എഫിനും ബി.ജെ.പിക്കും അഭിമാനപോരാട്ടമാണ്. ഉത്രാടരാത്രിയിൽ വാഹനപാകടത്തിൽ മരിച്ച കോകിലയോടുള്ള സ്നേഹം വോട്ടാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കോകിലയുടെ അമ്മ ബി.ഷൈലജയാണ് ബി.ജെ.പി സ്ഥാനാർഥി.