സംസ്ഥാന കേരളോൽസവത്തിന് തിരുവല്ലയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ മേള ഉദ്ഘാടനം ചെയ്തു. വർണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ. വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങളുടെയും വിദ്യാർഥികളുടെയും സാന്നിധ്യവും ഘോഷയാത്ര വർണാഭമാക്കി. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.
ആറ് വേദികളിലായി കലാസാഹിത്യ മൽസരങ്ങളും 12 ഇടങ്ങളിലായി കായിക മൽസരങ്ങളും മേളയുടെ ഭാഗികമായി നടക്കും. മൂന്ന് ദിവസത്തെ മേളയിൽ ആറായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. ആദ്യദിനത്തിൽ പല വേദികളിലും പ്രേക്ഷക പങ്കാളിത്തം കുറവായിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.