namami-pampa

TOPICS COVERED

നമാമി ഗംഗ മാതൃകയിൽ പമ്പ നദിയുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി ഒരുക്കുന്നു. പമ്പ നദിയുടെയും പോഷക നദികളുടെയും സംരക്ഷണവും നവീകരണവുമാണ് നമാമി പമ്പ മിഷന്‍റെ  ലക്ഷ്യം. കേന്ദ്ര ജലശക്തി മന്ത്രിയുമായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി സംബന്ധിച്ച ഉറപ്പ് ലഭിച്ചത്.

നമാമി ഗംഗാ പദ്ധതിയുടെ മാതൃകയിൽ പമ്പാ നദീതടത്തെ സംരക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് നമാമി പമ്പ മിഷനിലൂടെ ലക്ഷ്യമിടുന്നത്. പ്രളയവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും പമ്പ നദിയുടെയും പോഷക നദികളുടെയും കൈത്തോടുകളുടെയും  സ്വാഭാവിക നീരൊഴുക്കിനെയും നദിയുടെ ആഴത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. എക്കലും മണ്ണും അടിഞ്ഞുകൂടി നദിയുടെ ആഴം കുറഞ്ഞു. ശാസ്ത്രീയമായ എക്കൽ നീക്കം, മാലിന്യസംസ്‌കരണം തുടങ്ങിയവ പ്രധാന ഘടകങ്ങൾ ആക്കിയാകും പദ്ധതി. ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ജല ശക്തി മന്ത്രി സി ആർ പാട്ടീലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഉറപ്പ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്‍റെ കൂടി നിലപാടിന്‍റെ അടിസ്ഥാനത്തിലേ പദ്ധതി യാഥാർത്ഥ്യമാകൂ. പമ്പയുടെ നിലവിലെ സ്ഥിതിയും പ്രശ്നങ്ങളും നേരിട്ട് പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ ആദ്യം നിയോഗിക്കും. പമ്പയിലെ സ്നാന ഘട്ട, മാരാമൺ ചെറുകോൽപ്പുഴ കൺവെൻഷൻ നഗറുകളുടെ നവീകരണം, തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും.

Pamba River Set for Major Renovation Under Namami Pamba Mission:

Namami Pamba Mission is a new central government initiative to protect and rejuvenate the Pamba River and its tributaries, modeled after the successful Namami Gange project. This comprehensive plan aims to address the issues of siltation, pollution, and the impact of floods on the river's natural flow and depth, with expert teams to assess the situation and undertake scientific desilting and waste management