vayana-poovu

TOPICS COVERED

വയണപ്പൂവിന്‍റെ സുഗന്ധത്തിലാണ് പത്തനംതിട്ട ചിറ്റാറിലെ ആദിവാസി ഊരുകള്‍. പൂവ് ശേഖരിച്ച് വില്‍ക്കുന്ന കാലമാണ്. രാപ്പകല്‍ പണിയെടുത്ത് വയണപ്പൂവ് ഉണക്കി വിറ്റാലും ഇവര്‍ക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്.

വയണ,വഴന,വഷ്ണ തുടങ്ങി പല പേരുണ്ട്.നാട്ടിലും കാട്ടിലും വളരുന്ന മരമാണ്.പൂവിന് മണം പോലെ വിലയും ഉണ്ട്.ആദിവാസി ഊരുകളില്‍ ഇപ്പോള്‍ വയണപ്പൂ ശേഖരിക്കുന്ന കാലമാണ്.നാട്ടിലെ മരത്തിലെ ഇലകളേക്കാള്‍ ചെറുതാണ് കാട്ടിലെ മരത്തിലെ ഇലകള്‍.

പൂവിന് കാര്യമായ വ്യത്യാസമില്ല.കാട്ടിലാണെങ്കില്‍ മരങ്ങള്‍ സൂര്യപ്രകാശം തേടി ആകാശത്തോളം വളരും.ഇതിന്‍റെ മുകളില്‍ കയറി വേണം പൂ പറിച്ചെടുക്കാന്‍.പുരുഷന്‍മാര്‍ മരത്തില്‍ കയറി ചില്ലകള്‍ ഒടിച്ചിടും.സല്ത്രീകള്‍ പൂവുകള്‍ അടര്‍ത്തിയെടുക്കും.മഴകനത്തതിനാല്‍ തീകൂട്ടി ഉണക്കിയെടുക്കണം

വയണപ്പൂ തേടികാട് കയറിയാല്‍ ആഴ്ചകള്‍ കഴിഞ്ഞേ പുറത്തിറങ്ങൂ.ഉണങ്ങിയ പൂക്കള്‍ക്ക് ശരാശരി ആയിരം രൂപ വിലയുണ്ടെങ്കിലും ഇവര്‍ക്ക് കഷ്ടിച്ച് 600രൂപ വരെ മാത്രമാണ് ലഭിക്കുക.വനത്തില്‍ എല്ലാവര്‍ഷവും വയണ മരങ്ങള്‍ പൂക്കും.പുറത്തുളളവര്‍ക്ക് പക്ഷെ കാട്ടിലേക്ക് പ്രവേശനം ഇല്ല.

ENGLISH SUMMARY:

In the tribal settlements of Chittar, Pathanamthitta, the air is filled with the fragrance of vayanappoovu (screw pine flower). It's the season when these communities collect and dry the flower to sell. Despite the hard work that continues day and night, the earnings they receive are meager—nowhere near enough to match their efforts.