പത്തനംതിട്ട റാന്നിയില്‍ യാത്രക്കാരെ കയറ്റാന്‍ നടുറോഡില്‍ പെട്ടെന്നു നിര്‍ത്തിയ സ്വകാര്യ ബസിന്‍റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പത്തനംതിട്ട നാറാണംമൂഴി സ്വദേശി 22 കാരന്‍ അലനാണ് മരിച്ചത്. പിന്നിലുണ്ടായിരുന്ന ആല്‍വിന് പരുക്കേറ്റു. റാന്നി കോഴഞ്ചേരി റോഡിലോടുന്ന ക്രൗണ്‍ റോയല്‍ എന്ന ബസാണ് മാമുക്ക് ജംക്ഷനില്‍ അപകടം ഉണ്ടാക്കിയത്.
ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ യാത്രക്കാരെ കണ്ട് നടുറോഡില്‍ നിര്‍ത്തുകയായിരുന്നു. അലന്‍ ഓടിച്ച ബൈക്കും വേഗത്തിലായിരുന്നു. ബസ് അല്‍പം ഒതുക്കി നിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തത് ആണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.