കളരിമുറകളിലൂടെ തലസ്ഥാനവാസികളെ തൃസിപ്പിച്ച് ഒരുകൂട്ടം അഭ്യാസികൾ. സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലാണ് വടക്കൻ, തെക്കൻമുറകളിലൂടെ കളരിയഭ്യാസികൾ കാഴ്ച്ചക്കാരെ ആവേശം കൊള്ളിച്ചത്.
വാളും പരിചയുമായി തലശേരി ബ്രണ്ണൻ കോളജിലെ വിദ്യാർഥികളായ അഞ്ജനയും അദൃശ്യയും. തെക്കൻശൈലിയിൽ ഉറുമിപ്പയറ്റുമായി കോഴിക്കോടുനിന്നെത്തിയ സിറാജുദ്ധിനും സഹീറും , ഹൈ കിക്ക് ഉൾപ്പടെയുള്ള കളരിയഭ്യാസങ്ങളും കാഴ്ച്ചക്കാർക്ക് വിരുന്നായി.