പത്തനംതിട്ട പറന്തൽ മിത്രപുരത്ത് മണ്ണെടുപ്പിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ ആയതിൽ അടൂർ RDO ഓഫിസിൻ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പറന്തൽ സ്വദേശി കാഴ്ചയില്ലാത്ത ശീലാസിന്റെ വീടിനാണ് മണ്ണെടുപ്പ് ഭീഷണിയായത്.
മിത്രപുരം സ്വദേശി ശീലാസിന്റെ പറമ്പിന്റെ അതിർത്തി വരെ മണ്ണെടുത്തു. വീടിന് പിന്നിൽ നാൽപതടിയോളം കുഴിയായി . ശീലാസി വസ്തുവിൻ്റെ അടിയിലേക്ക് വരെ തുരന്നതോടെ മണ്ണിടിഞ്ഞു. ശീലാസിന് കാഴ്ചയില്ല, മകനും കാഴ്ചാ പരിമിതി ഉണ്ട്. ഭാര്യ മോളിക്കുട്ടിയും രോഗിയാണ്.
ഇവരുടെ നിസ്സഹായ അവസ്ഥ കണ്ടതോടെയാണ് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. അനുവദിച്ചതിലും കൂടുതൽ മണ്ണ് കടത്തിയിട്ടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ല എന്നുള്ളതാണ് ആരോപണം. സ്ഥലം സന്ദർശിക്കാം എന്ന ആർഡിഒയുടെ ഉറപ്പിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.