നിർധന കുടുംബത്തെ ജപ്തിയിൽ നിന്ന് രക്ഷിച്ച് സഹകരണ ബാങ്ക് സെക്രട്ടറി

kollam
SHARE

കൊല്ലം  ചവറ സർവ്വീസ് സഹകരണ സംഘം സെക്രട്ടറി കെ.ആർ.സുരേഷ്കുമാറാണ് ജപ്തി നടപടി നേരിട്ട കുടുംബത്തിന്‍റെ വായ്പ സ്വന്തം പണം ഉപയോഗിച്ച് തിരിച്ചടച്ചത്.

പന്മന ചിറ്റൂർ സ്വദേശിനി മഹേശ്വരി  8 വർഷം  മുൻപാണ് ചവറ  സർവീസ് സഹകരണ ബാങ്കിൽ നിന്ന്   വായ്പ്പ എടുത്തത്. വായ്പക്കു പലിശയും പിഴപ്പലിശയും ഉൾപ്പെടെ 75000 ത്തോളം രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടി ആരംഭിച്ചു. മഹേശ്വരിയുടെ അവസ്ഥ മനസിലാക്കിയ  ബാങ്ക് സെക്രട്ടറി കെ.ആർ.സുരേഷ്കുമാർ ഒടുവിൽ തന്റെ പിഎഫ്അക്കൗണ്ടിൽ നിന്നും പണം എടുത്ത്  വായ്പ തുക അടച്ചു തീർക്കുകയായിരുന്നു.

സഹകരണ വകുപ്പിന്റെ അനുമതിയോടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പത്തുകയായ 35,000 രൂപയാണ് അടച്ചത്.  അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചവറ ടൈറ്റാനിയം ജംഗക്ഷനു സമീപം നടത്തിയ സഹകാരി സംഗമത്തിൽ ബാങ്ക് പ്രസിഡന്റ് കോലത്ത് വേണുഗോപാൽ മഹേശ്വരിക്കു പ്രമാണം തിരികെ നൽകി.

Co-operative Bank Secretary saves poor family from foreclosure

MORE IN SOUTH
SHOW MORE