തിരുവനന്തപുരം തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് തുടക്കമായി

kurushumala
SHARE

തിരുവനന്തപുരം തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് തുടക്കമായി . രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തീര്‍ഥാനടത്തിന്‍റെ ഒന്നാംഘട്ടം 26 ന് സമാപിക്കും. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍കുരിശുമലയില്‍ 66 ാമത് തീര്‍ഥാടനത്തിനാണ് തുടക്കായത്  നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റി തതീര്‍ഥാടനത്തിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ബിഷപ്പ് നേതൃത്വം നല്‍കി. സമുദ്ര നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുരിശുമയിലേക്ക് വരും ദിവസങ്ങളില്‍ അയിരങ്ങള്‍ മലകയറും. കുരിശിന്‍റെ വഴി പാത തമിഴ്നാട്ടിലും കേരളത്തിലുമായതിനാല്‍ കേരള തമിഴ്നാട് സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ തീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. 

കോവിഡിന് ശേഷം നടക്കുന്ന തീര്‍ഥാടനമായതിനാല്‍ മലകയറനായി തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും വന്‍ ഭക്തജനത്തിരക്കാണ്  പ്രതീക്ഷിക്കുന്നത് . ചൂടിനെ അവഗണിച്ച് തീര്‍താടനത്തിന്‍റെ തുടക്ക ദിവസമായ ഇന്ന് നിരവധി പേര്‍ മലകയറി കുരിശുമലയിലെത്തി . പെസഹാവ്യാഴം ദു:ഖവെളളി ദിനങ്ങളിലാണ് രണ്ടാംഘട്ട തീര്‍ഥാടനം

MORE IN SOUTH
SHOW MORE