
കൊല്ലം കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ കയറ്റുന്നതായി ജീവനക്കാരുടെ പരാതി. ഇരുനൂറിലധികം ഇരുചക്രവാഹനങ്ങളാണ് ദിവസവും ഡിപ്പോയുടെ സ്ഥലം ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് വാഹനങ്ങള്‍ മോഷണം പോകുന്നതും പതിവാണ്.
ബസ് യാത്രക്കാരുടെ വാഹനങ്ങള്‍ വയ്ക്കുന്നതിന് ചില കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സൗകര്യമുണ്ടെങ്കിലും കൊട്ടാരക്കര ഡിപ്പോയില്‍ അനധികൃതമായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതി. ഇരുനൂറിലധികം ഇരുചക്രവാഹനങ്ങളാണ് ദിവസവും ഡിപ്പോയുടെ സ്ഥലത്ത് വയ്ക്കുന്നത്. ജീവനക്കാരുടെ വാഹനങ്ങൾ സുരക്ഷിതമായി വയ്ക്കാന്‍ സ്ഥലമില്ല. ഇവിടെ നിന്ന് ബൈക്കുകള്‍ മോഷണം പോകുന്നത് പതിവാണ്. കൂടാതെ മോഷ്ടിച്ച ഒരു ബൈക്ക് ഇവിടെ നിന്ന് കണ്ടെത്തിയതും അടുത്തിടെയാണ്.
ഇരുചക്രവാഹനങ്ങള്‍ തോന്നുന്നതുപോലെ പല സ്ഥലങ്ങളിലായി വയ്ക്കുന്നതിനാല്‍ ബസുകള്‍ നിര്‍ത്തിയിടാനും സ്ഥലമില്ല. യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേകം സൗകര്യം ക്രമീകരിച്ചാല്‍ പ്രശ്നം പരിഹരിക്കാം.