കടമ്പനാട് ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം

kadampanadwater-02
SHARE

പത്തനംതിട്ട അടൂര്‍ കടമ്പനാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. മലങ്കാവ് ശുദ്ധജല പദ്ധതിയിൽ നിന്നു ജലവിതരണം തടസപ്പെടുന്നതാണ് ജലക്ഷാമത്തിന് കാരണം. 

നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പാണ്ടിമലപ്പുറം കോളനിയിൽ മൂന്നു മാസമായി കാര്യമായി വെള്ളം ലഭിക്കുന്നില്ല. പാറ നിറഞ്ഞ പ്രദേശമായതിനാൽ മിക്ക വീട്ടിലും കിണറില്ല. കുഴൽ കിണറുകൾ വർഷങ്ങൾക്ക് മുമ്പ് തകരാറിലായി. പഞ്ചായത്ത് കിണർ മാത്രമാണ് ഏക ആശ്രയം. എന്നാൽ വേനൽ കടുക്കുമ്പോൾ കിണര്‍ ഉണങ്ങും. ഇപ്പോൾ സ്വന്തം ചെലവിൽ വാഹനങ്ങളിൽ വെള്ളം എത്തിച്ചാണ് മിക്ക കുടുംബങ്ങളും കഴിയുന്നത്. ഇവിടുത്തെ രണ്ട് മോട്ടറുകളിൽ ഒന്ന് തകരാറിലാണ്. മറ്റൊന്നിന് മൂന്നു പഞ്ചായത്തുകളിലേക്ക് പമ്പിങ് നടത്തുന്നതിനുള്ള ശേഷിയില്ല.

കടമ്പനാടിന് സ്വന്തമായി സ്ഥാപിച്ച പദ്ധതി നിലനിർത്തണമെന്ന ആവശ്യം ശക്തമാണ്. കല്ലടയാറ്റിൽ നിന്നുള്ള വെള്ളം പ്രയോജനപ്പെടുത്തിയുള്ള പദ്ധതിയാണിത്. അടിയന്തര നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

MORE IN SOUTH
SHOW MORE