
ശുചിമുറികളുടെ കുറവും വെള്ളമില്ലാത്തതും കാരണം ദുരിതത്തിലാണ് പത്തനംതിട്ട നഗരത്തിലെ തൈക്കാവ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അപകടാവസ്ഥയിലായതോടെ ചില ശുചിമുറികള്‍ പൂട്ടുകയും ചെയ്തു. എല്‍കെജി മുതല്‍ പ്ലസ്ടു വരെ അഞ്ഞൂറിലധികം കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ശുചിമുറികളുടെ കുറവാണ് പ്രശ്നം. ഭിന്ന ശേഷി കുട്ടികള്‍ക്കായി നിര്‍മിച്ച രണ്ട് ശുചിമുറികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ ശുചിമുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്.
വെള്ളമില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. വേനലെത്തും മുന്‍പ് തന്നെ കിണര്‍ വറ്റി. വെള്ളത്തിന്‍റെ കുറവും ശുചിമുറി ഉപയോഗത്തിന് പ്രതിസന്ധിയാണ്. നഗരസഭ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.. അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.