ബാലരാമപുരം–കാട്ടാക്കട റോഡ് മരണക്കുഴിയാകുന്നു

balaramapuram
SHARE

തിരുവനന്തപുരത്ത് ബാലരാമപുരം–കാട്ടാക്കട റോഡ് മരണക്കുഴിയാകുന്നു. രണ്ടുവര്‍ഷത്തിനിടെ നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് റോഡിലെ കുഴികളില്‍ വീണ് പരുക്കേറ്റു. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ഊരൂട്ടമ്പലം സ്വദേശി ഗംഗാധരന്‍ മരിക്കുകയും  ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തേമ്പാമുട്ടം മുതല്‍  ഊരൂട്ടമ്പലം വരെയുള്ള റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരുമഴപെയ്താല്‍ റോഡ് കുളമാണ്. അപകടങ്ങള്‍ പതിവായിട്ടും റോഡ് നന്നാക്കാത്തതില്‍ രോഷത്തിലാണ് നാട്ടുകാര്‍. ഇനിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ ആലോചന.

Accidents on Balaramapuram-Kattakkada road

MORE IN SOUTH
SHOW MORE