ജലസംഭരണിയിലെ പമ്പിങ് നിർത്തി; കൃഷിയിടങ്ങളിൽ വെള്ളക്കെട്ട്

pumbhouse
SHARE

 തിരുവനന്തപുരം കാഞ്ഞിരംകുളത്തിനടുത്ത് കുമളി ഗ്രാമീണ ജല വിതരണ പദ്ധതിക്കായി പഴയ ജല സംഭരണിയിൽ നിന്നും വെള്ളം എടുക്കുന്നത്  അവസാനിപ്പിച്ചതോടെ ദുരിതത്തിലായി കർഷകർ. പമ്പിങ് നിറുത്തിയതോടെ  സമീപത്തെ കൃഷിയിടങ്ങളിൽ സംഭരണിയിൽ നിന്നും വെള്ളം ഊർന്നിറങ്ങി വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.

കാഞ്ഞിരംകുളം കുമളി ഗ്രാമീണ ജല വിതരണ പദ്ധതിക്കായി പുതിയ പമ്പ് ഹൗസും കെട്ടിടവും സ്ഥാപിച്ചിരുന്നു. പഴയ പമ്പ് ഹൗസിലേക്ക് വെള്ളം എടുത്തിരുന്ന സംഭരണിയിൽ നിന്നും പമ്പിങ് ജല അതോറിറ്റി അവസാനിപ്പിച്ചു.  ഇതോടെയാണ് പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് സംഭരണിയിൽ നിന്നും വെള്ളം ഊർന്നിറങ്ങാൻ തുടങ്ങിയത്.

ഇതോടെ കൃഷിയിടം ചതുപ്പായി കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതിന് പുറമെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയതോടെ പഴയ പമ്പ് ഹൗസിൽ നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങളാണ്. തുരുമ്പെടുത്തു നശിക്കുന്ന ഉപകരണങ്ങളിൽ പ്രവർത്തനക്ഷമമായ വാ മറ്റിടങ്ങളിൽ ഉപയോഗിക്കുമെന്നാണ് ജല അതോറിറ്റി പറയുന്നത്. എന്നാൽ സ്ഥലത്തെ വെള്ളക്കെട്ട് പരിഹരിക്കാനായി ഇവിടെ നിന്നുള്ള ജലം പമ്പ് ചെയ്ത് ഉപയോഗിക്കുമോ എന്ന കാര്യത്തിൽ മാത്രം ഉത്തരം ഇല്ല. 

MORE IN SOUTH
SHOW MORE