പക്ഷാപാതപരമായ സമീപനം; പഞ്ചായത്ത് ഒാഫിസിന് മുന്നില്‍ പ്രതിഷേധം

Mylom-cpm
SHARE

ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം മൈലം പഞ്ചായത്ത് ഒാഫിസിന് മുന്നില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. വാര്‍‍ഡിന് വികസനപദ്ധതികള്‍ അനുവദിക്കുന്നില്ലെന്നും പക്ഷപാതപരമായ സമീപമാണെന്നും ആരോപിച്ച് പതിനാറാം വാര്‍‍‍ഡ് അംഗം സുരേഷ്കുമാറാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

സിപിഎം കോട്ടാത്തല ലോക്കൽ കമ്മിറ്റി അംഗവും മൈലം പഞ്ചായത്തിലെ പെരുംകുളം പതിനാറാം വാർഡ് അംഗവുമായ സുരേഷ്കുമാറാണ് പഞ്ചായത്ത് ഒാഫിസിന് മുന്നില്‍‌ കുത്തിയിരുന്നു പ്രതിഷേധിച്ചത്. വാർഡിലെ വികസന ആവശ്യങ്ങള്‍ പഞ്ചായത്ത്‌ കമ്മിറ്റി യോഗത്തിൽ സുരേഷ് ഉന്നയിച്ചിരുന്നു. പക്ഷപാതപരമായ സമീപമാണ് സിപിഎം നേതൃത്വത്തിലുളള ഭരണസമിതി സ്വീകരിക്കുന്നതെന്നാണ് പരാതി. വാർഡിലെ തെരുവു വിളക്കുകൾ കത്തിക്കാന്‍ പോലും നടപടിയില്ല. പഞ്ചായത്ത്‌ കമ്മിറ്റിയെക്കുറിച്ച് അറിയിക്കുന്നില്ല. ഇക്കാര്യങ്ങൾ കാണിച്ച് സുരേഷ്‌കുമാർ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകിയിരുന്നു

അതേസമയം സിപിഎം അംഗങ്ങള്‍ക്കിടയിലെ ഭിന്നതായാണ് പ്രതിഷേധത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. പഞ്ചായത്ത്‌ കമ്മിറ്റിയിൽ സിപിഎം

അംഗങ്ങൾ രണ്ടുചേരിയായി നിൽക്കുകയാണ്. 20 അംഗങ്ങളില്‍ ആറുപേരാണ് സിപിഎമ്മിനുളളത്.

MORE IN SOUTH
SHOW MORE