ഒച്ചിഴയുംവേഗത്തിൽ ആലപ്പുഴ ചാരുമൂട് റോഡ് നിർമാണം; ദുരിതം

alappuzha
SHARE

ആലപ്പുഴ ചാരുമൂട് റോഡ് നിർമാണം നടക്കുന്നത് ഒച്ചിഴയുംവേഗത്തിൽ. റോഡിൻ്റെ ടാറിങ് പൂർത്തിയാകാത്തതും ഓടയുടെ മുകളിൽ സ്ലാബിട്ടതും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. 

ആലപ്പുഴ ചാരുമൂട് കരിമുളയ്ക്കൽ -മണ്ണെടുക്കുംവിള റോഡുപണിയാണ് ഒച്ചിഴയും വേഗത്തിൽ നടക്കുന്നത്. റീബിൾഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണം. നാല് മാസമായി റോഡ് പണിക്കായി വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്‌. കരിമുളയ്ക്കലിൽ നിന്ന് കനാൽ ജംഗ്ഷൻ വരെ ടാറിങ് നടത്തിയെങ്കിലും റോഡിൻ്റെ ഇരുവശവും മണ്ണിട്ടുയർത്താത്തത് അപകട ഭീഷണി വർധിപ്പിക്കുന്നു. ഈ ഭാഗത്ത് ഓട ഉയർത്താൻ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കിയിട്ടിരിക്കുകയാണ്. 

എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE