നിക്ഷേപത്തുക മടക്കി നൽകിയില്ല; ബാങ്ക് അധികൃതർക്കെതിരെ പ്രതിഷേധം

protest
SHARE

നിക്ഷേപത്തുക പൂര്‍ണമായി മടക്കി നൽകാൻ തയ്യാറാകാത്ത ബാങ്ക് അധികൃതർക്കെതിരെ നിക്ഷേപകരുടെ പ്രതിഷേധം.. പത്തനംതിട്ട റാന്നി ഉതിമൂട് സർവീസ് സഹകരണ ബാങ്കിനെതിരെയാണ് നിക്ഷേപകരുടെ പ്രതിഷേധം. അനാവശ്യ വിവാദമെന്നാണ് ഭരണസമിതിയുടെ പ്രതികരണംറാന്നി ഉതിമൂട് സ്വദേശിനിയും വൃദ്ധയുമായ തങ്കമണി 2020ല്‍ ഉതിമൂട് സർവ്വീസ് സഹകരണ ബാങ്കിൽ എട്ടുലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. സ്വന്തമായി കിടപ്പാടമൊ ഭൂമിയൊ ഇല്ലാത്ത ഇവരുടെ ഇതുവരെയുള്ള സമ്പാദ്യമായ തുക തിരികെ ആവശ്യപ്പെട്ടപ്പൊൾ മടക്കി നൽകാൻ തയ്യാറായില്ല.

വിവാഹത്തിനുംവീടു പണിക്കുമായി നിക്ഷേപിച്ച തുക മടക്കി വാങ്ങാനായി നിരവധി പേർ ബാങ്കിൽ കയറി ഇറങ്ങുന്നു. തുക ഗഡുക്കളായി നൽകാമെന്ന വ്യവസ്ഥയും ലംഘിക്കുന്നു എന്നാണ് നിക്ഷേപകർ പറയുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ ബോർഡ് അംഗങ്ങൾ തൽപ്പരകക്ഷികൾക്ക് വായ്പ നൽകിയതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെതെന്നാണ് മറ്റൊരു ആരോപണം

സാമ്പത്തിക പ്രതിസന്ധി നേരിട്ടുന്ന ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നുവെങ്കിലും നിക്ഷേപകരുടെ ആശങ്കകൾക്ക് പരിഹാരമില്ല. സഹകരണ വകുപ്പ് മന്ത്രി നേരിട്ട് ഇടപെടണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.. ഇടതുഭരണത്തിലുള്ള സഹകരണ ബാങ്കിനെതിരെ രാഷ്ടീയ ലക്ഷ്യത്തോടൊയുള്ള ആരോപണമെന്നാണ് ഭരണസമിതിയുടെ വിശദീകരണം.  വായ്പാ കുടിശികയിലെ തിരിച്ചടവ് കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.വീഴ്ച വരുത്തിയവരുടെ പണയ ഭൂമിയിൽ നിന്നു തുക ഈടാക്കാനുള്ള നടപടി തുടങ്ങി. നിക്ഷേപകരുടെ മുഴുവൻ തുകയും തിരികെ നൽകുമെന്നും ഭരണസമിതി പ്രസിഡന്‍റ് തോമസ് സാമുവേല്‍ പറഞ്ഞു.

MORE IN SOUTH
SHOW MORE