ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിച്ചു; അറസ്റ്റ് വൈകുന്നു

harbourwb
SHARE

കൊല്ലം നഗരത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യവ്യക്തി നിര്‍മിച്ച വഴി കെട്ടിയടച്ചു. കയ്യേറ്റക്കാര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് നടപടികള്‍ വൈകുകയാണ്.

ഒരാഴ്ച മുന്‍പാണ് തങ്കശ്ശേരിയിലെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ സ്ഥലത്തുകൂടി സ്വകാര്യവ്യക്തി റോഡ് നിര്‍മിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചുറ്റുമതില്‍ പൊളിച്ച് സ്വകാര്യഭൂമിയിലേക്ക് വഴി വെട്ടുകയായിരുന്നു. ഇതിനെതിരെ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി കേസെടുത്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി കയ്യേറ്റം ഒഴിപ്പിച്ചു. പൊളിച്ച ചുറ്റുമതില്‍ പുനര്‍നിര്‍മിച്ചു. 

      കാലങ്ങളായി സര്‍ക്കാര്‍ സ്ഥലത്തുകൂടി വഴി ഉണ്ടായിരുന്നു എന്നാണ് സ്വകാര്യവ്യക്തിയുടെ അവകാശവാദമെങ്കിലും ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. സ്വകാര്യവ്യക്തി അഭിഭാഷക കമ്മിഷനെ തെറ്റിധരിപ്പിക്കാന്‍ ചുറ്റുമതില്‍ പൊളിച്ച് വഴി വെട്ടിയെന്നാണ് ആക്ഷേപം. പൊതുമുതൽ നശിപ്പിക്കുകയും കയ്യേറുകയും ചെയ്തതിന് വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

MORE IN SOUTH
SHOW MORE