നിലമേൽ പട്ടോട്ട് റോഡ് ഗതാഗതയോഗ്യമാക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമായി

pattottu-road
SHARE

കൊല്ലം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ നിലമേൽ പട്ടോട്ട് റോഡ് ഗതാഗതയോഗ്യമാക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമായി. പഞ്ചായത്ത് വര്‍ഷങ്ങളായി അറ്റകുറ്റപ്പണിപോലും ചെയ്യുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്

കിഴക്കേക്കല്ലട പഞ്ചായത്തിലെ നിലമേൽ അഞ്ചാം വാർഡിൽ താമസിക്കുന്നവരുടെ യാത്രാദുരിതമാണിത്. കശുവണ്ടി തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നയിടത്ത് സഞ്ചാരയോഗ്യമായ റോഡില്ല. നിലമേൽ പട്ടോട്ട് റോഡ് അറ്റകുറ്റപ്പണി ചെയ്യാന്‍ പോലും പഞ്ചായത്ത് തയാറാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പത്തു വർഷങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തി അംഗന്‍വാടി നിർമിക്കുന്നതിനു വേണ്ടി ഏഴു സെൻറ് സ്ഥലം വിട്ടു നൽകുകയും പഞ്ചായത്ത് അംഗന്‍വാടി കെട്ടിടം നിർമിക്കുകയും ചെയ്തു. പക്ഷേ നല്ല റോഡില്ല. മഴപെയ്താൽ റോഡിലേക്ക് ഇറങ്ങാൻ പറ്റാതെ ചെളിനിറയും. റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് പലവട്ടം നിവേദനം നല്‍കിയതാണെന്ന് നാട്ടുകാര്‍ പറയുന്നു.

MORE IN SOUTH
SHOW MORE