അറ്റകുറ്റപ്പണി നടന്നിട്ട് 12 വർഷം; തകർന്ന് ചമ്പക്കുളം-എടത്വ റോഡ്

alappuzha
SHARE

അപ്പർ കുട്ടനാടിനെയും ലോവർ കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന ചമ്പക്കുളം-എടത്വ റോഡ് തകർന്നു. 12 വർഷമായി ഒരു അറ്റകുറ്റപ്പണിയും റോഡിൽ നടന്നിട്ടില്ല. എപ്പോൾ വെള്ളപ്പൊക്കമുണ്ടായാലും റോഡിൽ യാത്ര തടസപ്പെടും  ചമ്പക്കുളത്ത് നിന്ന് കണ്ടങ്കരി - തായങ്കരി വഴി എടത്വയ്ക്കുള്ള റോഡിന്റെ അവസ്ഥയാണിത്. അപ്പർ കുട്ടനാടിനെയും ലോവർ കുട്ടനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത. റോഡിൽ മുഴുവൻ കുഴിയാണ്. കഴിഞ്ഞ മഴയത്തും റോഡ് വെള്ളത്തിൽ മുങ്ങി . 

കഴിഞ്ഞ പ്രളയത്തിൽ റോഡിൽ നാലുമീറ്റർ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. Ac റോഡ് പുനരുദ്ധാരണം നടക്കുന്നതിനാൽ നിരവധി വാഹനങ്ങൾ ഇതു വഴിയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തകഴി റെയിൽവേ ഗേറ്റ് അടച്ചപ്പോൾ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലെ വാഹനങ്ങൾ ഇതു വഴിയാണ് തിരിച്ചുവിട്ടത്  അഞ്ച് സ്കൂളുകൾ, മിനിസിവിൽ സ്റ്റേഷൻ അടക്കം വിവിധ സർക്കാർ ഓഫീസുകൾ , രണ്ട് പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവയിലേക്കെല്ലാം ആളുകൾക്കെത്താനുള്ള പാതയാണിത്. പ്രളയത്തെത്തുടർന്ന് വിവിധ പദ്ധതികളിൽ പ്പെടുത്തി കുട്ടനാട്ടിലെ പല പ്രധാന റോഡുകളും പുനരുദ്ധരിച്ചെങ്കിലും സുപ്രധാനമായ ഈ റോഡിന് ശാപമോക്ഷമായില്ല. 

MORE IN SOUTH
SHOW MORE