ഈ നായക്കുഞ്ഞുങ്ങളെ എന്തുചെയ്യും? ചാക്കിൽക്കെട്ടി ഉപേക്ഷിച്ചത് സ്കൂൾ മുറ്റത്ത്

schooldog
SHARE

നായക്കുഞ്ഞുങ്ങളെ ചാക്കിൽകെട്ടി സ്കൂൾ മുറ്റത്ത് ഉപേക്ഷിച്ചു. കൊല്ലം കരീപ്ര പഞ്ചായത്തിലെ ഇടയ്ക്കിടം സ്കൂളിലാണ് കുട്ടികൾക്ക് പുറമേ ഇപ്പോൾ നായ്ക്കുഞ്ഞുങ്ങളും  ഉള്ളത്. നായക്കുഞ്ഞുങ്ങളെ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് സ്കൂൾ അധികൃതർ.  കരീപ്ര ഇടയ്ക്കിടം  ഗുരുനാഥൻമുകൾ  പി.ആർ.എം.എസ്.സ്കൂളിലാണ് ക്ളാസ് മുറിയിൽ നായ കുഞ്ഞുങ്ങളും ഉള്ളത്. ഒന്നും രണ്ടുമല്ല പത്തെണ്ണമാണുള്ളത്. ജനിച്ച് അധിക ദിവസം കഴിയാത്ത നായകുഞ്ഞുങ്ങളെ  ആരോ ചാക്കിൽ കെട്ടി സ്കൂൾ മുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു. 

സ്കൂൾ വളപ്പിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ആയതിനാൽ എഴുകോൺ പൊലീസ് നായ കുഞ്ഞുങ്ങളെ  തൊട്ടടുത്ത പുരയിടത്തിലേക്ക് മാറ്റിയതാണ്.പക്ഷേ അധികം വൈകാതെ ഇവ സ്കൂളിലേക്ക് തന്നെ മടങ്ങിയെത്തി. തീരെ ചെറിയ കുഞ്ഞുങ്ങൾ ആയതിനാൽ അധ്യാപകർ ഒഴിഞ്ഞ ക്ലാസ് മുറിയിൽ അടച്ചിട്ട് പാലും ബിസ്ക്കറ്റും നൽകി വരികയാണ്. എഴുകോൺ പഞ്ചായത്ത് അധികൃതരൊക്കെ സ്കൂളിൽ എത്തിയെങ്കിലും നായക്കുഞ്ഞുങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കിയില്ല. വിദ്യാർഥികൾക്ക് പ്രാഥമികാവശ്യങ്ങൾക്കോ കളിക്കാനോ സ്കൂൾ മുറ്റത്ത് ഇറങ്ങാനാകുന്നില്ല.  നായപ്രേമികൾ ആരും  ഏറ്റെടുക്കാനെത്തിയിട്ടില്ല. എന്തു ചെയ്യുമെറിയാതെ സ്കൂൾ അധികൃതരും വെട്ടിലായി. 

MORE IN SOUTH
SHOW MORE