കഴക്കൂട്ടം മേല്‍പ്പാലം അടുത്തമാസം തുറക്കും; 15 ദിവസത്തെ സാവകാശം തേടി ദേശീയപാത അതോറിറ്റി

NH-November
SHARE

കഴക്കൂട്ടം–കാരോട് ദേശീയപാത ബൈപാസിന്റെ കഴക്കൂട്ടം ഭാഗത്തെ മേല്‍പ്പാലം അടുത്തമാസം പതിനഞ്ചിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളപ്പിറവി ദിനത്തില്‍ മേല്‍പ്പാലം തുറക്കാനായിരുന്നു തീരുമാനം. സര്‍വീസ് റോഡ് പണിക്ക് പതിനഞ്ച് ദിവസത്തെ സാവകാശം കൂടി ദേശീയപാത അതോറിറ്റി തേടിയതിനെത്തുടര്‍ന്നാണ് പാലംതുറക്കുന്നത് നീട്ടിയത്.

കഴക്കൂട്ടം മേല്‍പ്പാലം തുറക്കുന്നത് അടുത്തമാസം പതിനഞ്ചിനപ്പുറം പോകില്ലെന്ന് ദേശീയ പാത അതോറിറ്റി റീജണല്‍ ഓഫീസര്‍ ബി.എല്‍. മീനയുടെ ഉറപ്പ്. മേല്‍പ്പാലം നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രണ്ടേമുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ നാലുവരിയുള്ള സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമാണിത്. കണിയാപുരം കഴിഞ്ഞ് തുടങ്ങുന്ന മേല്‍പ്പാലം കഴക്കൂട്ടം കവലയും കടന്ന് ടെക്നോപാര്‍ക്ക് ഫെയ്സ് മൂന്നിന് മുന്നില്‍ അവസാനിക്കുന്നു. 

പ്രതികൂല കാലാവസ്ഥയും ബിറ്റുമിന്‍ലഭിക്കാനുള്ള കാലതാമസവുമാണ് സര്‍വീസ് റോഡുപണി വൈകാന്‍ കാരണമെന്ന് ദേശീയപാത അതോറിറ്റി. ഇരുനൂറുകോടിരൂപ മുടക്കി നിര്‍മക്കുന്ന കഴക്കൂട്ടം മേല്‍പ്പാലം രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയാകേണ്ടതായിരുന്നു. കോവിഡ് കാരണമാണ് വൈകിയത്. കൊല്ലം ഭാഗത്ത് നിന്ന് ടെക്നോപാര്‍ക്കിലേക്ക് വരുന്നവര്‍ മേല്‍പ്പാലത്തിലേയ്ക്ക് കയറാതെ സര്‍വീസ് റോഡുവഴി വരേണ്ടിവരും. ഇത്തരവത്തിലുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പടെ ഉടന്‍ തീരുമാനിക്കും.

MORE IN SOUTH
SHOW MORE