കോൺക്രീറ്റുകൾ ഇളകി; കമ്പി പുറത്ത്; പാലം അപകടാവസ്ഥയില്‍

bridge
SHARE

കോട്ടയം ഇടമറുക് -പയസ് മൗണ്ട് റോഡിലെ പാലം അപകടാവസ്ഥയില്‍. പാലത്തിന് അടിവശത്തെ കോണ്‍ക്രീറ്റുകള്‍ ഇളകി കമ്പി പുറത്തുകാണാവുന്ന നിലയിലാണ്. വാഹനങ്ങള്‍ കയറുമ്പോൾ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു 

<<<മേലുകാവ് കടനാട് പഞ്ചായത്തുകളെ  തമ്മില്‍ ബന്ധിപ്പിക്കുന്ന  ഇടമറുക് പയസ്മൗണ്ട് - പിഡബ്ല്യുഡി റോഡില്‍

നിന്ന് 200 മീറ്റര്‍ അകലെയുള്ള പാലമാണ് അപകടനിലയിലായത്. മൂന്‍പുണ്ടായിരുന്ന  പാലത്തിന്റെ വീതി കൂട്ടി നവീകരിച്ചത് 20 വർഷങ്ങൾക്ക് മുൻപാണ് .വീതി കൂട്ടിയ ഈ ഭാഗമാത്താണ് തകരാറുണ്ടായിരിക്കുന്നത്. കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്.വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് തോട്ടിലേക്ക് വീഴുന്നതും പതിവാണ്. 

മേലുകാവ് കാഞ്ഞിരം കവല റൂട്ടിലെ കയറ്റം ഒഴിവാക്കാനായി ടിപ്പർ ലോറികൾ അടക്കമുള്ള ഭാര വാഹനങ്ങള്‍  ഇത്‌ വഴിയാണ് കൂടുതലായി സഞ്ചരിക്കുന്നത്. ഇത് പാലത്തിന്റെ തകര്‍ച്ചയുടെ ആക്കംകൂട്ടി. തകര്‍ച്ചയിലായ പാലം അടിയന്തിരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി പ്രദേശത്ത് പ്രതിഷേധം ശക്തമാണ്

MORE IN SOUTH
SHOW MORE