വടശ്ശേരിക്കരയിൽ കടുവയുടെ സാന്നിധ്യം; പോത്തിനെ കൊന്നു

Tigerattack
SHARE

പത്തനംതിട്ട വടശ്ശേരിക്കരയിൽ  കടുവ പോത്തിനെ കൊന്നു. ടാപ്പിങ് തൊഴിലാളി കളാണ് പോത്തിനെ ആക്രമിച്ചത് കണ്ടത്. കടുവയെന്ന് ഉറപ്പിക്കാറായില്ലെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

തെക്കുംമല സ്വദേശി  ആൽബിൻ്റെ ഫാമിലെ വലിയ പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.  പുലർച്ചെയായിരുന്നു  ആക്രമണം.  മേയാൻ വിട്ട പോത്തിന്റെ പിന്നിലൂടെ എത്തിയാണ് വന്യജീവി പിടിച്ചത്. കഴുത്തിലും പാടുകൾ ഉണ്ട്. കടുവയാണ് പോത്തിനെ ആക്രമിച്ചതെന്നുംബഹളം വച്ചതോടെ  കടുവ ഓടിപ്പോയൊന്നും ടാപ്പിംഗ് ജോലിയിൽ പെട്ടിരുന്നവർ പറഞ്ഞു.

പുല്ല് നിറഞ്ഞ മേഖല ആയതിനാൽ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ല. അതേസമയം വന്യജീവി വീണ്ടും എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിൽ വനം വകുപ്പ് ക്യാമറകൾ സ്ഥാപിക്കും.വനമേഖലയോട് ചേർന്ന തെക്കുംമല പ്രദേശത്ത് ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം സ്ഥിരമായി  ഉള്ളതിനാൽ ടാപ്പിങ് തൊഴിലാളികൾ നേരം പുലർന്ന ശേഷം മാത്രമാണ് ടാപ്പിങിന് എത്തുന്നത്. മുൻപും പ്രദേശത്ത് പലരും കടുവയെ കണ്ടതായി അറിയിച്ചിരുന്നു.

MORE IN SOUTH
SHOW MORE