അഞ്ച് ആടുകളെ പുലി പിടിച്ചു; സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

leopard
SHARE

പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കലില്‍ അഞ്ച് ആടുകളെ പുലി പിടിച്ച സ്ഥലത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ക്യാമറയില്‍ പുലി പതിഞ്ഞാല്‍ കൂടുസ്ഥാപിക്കുന്ന നടപടിയിലേക്ക് കടക്കും. ഒന്നിലധികം പുലികളുണ്ടെന്ന സംശയത്തില്‍ ഭീതിയിലാണ് ജനങ്ങള്‍. ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ്  കൊച്ചുകോയിക്കല്‍ മൂന്നാം ബ്ലോക്കില്‍ ചരുവില്‍ ബിനോയിയുടെ  അഞ്ച് ആടുകളെ പുലി ആക്രമിച്ചത്. മൂന്ന് ആട്ടിന്‍കുട്ടികളെ കൊണ്ടുപോയി. രണ്ട് തള്ളയാടുകളെ കടിച്ചു കൊന്നു. സ്ഥലത്തെ പരിശോധനയില്‍  പുലിയുടെ രണ്ട് തരത്തിലുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തി. ഒന്നു വലുതും മറ്റൊന്ന് ചെറുതുമാണ്. 

സാധാരണ പുലി ഒറ്റയ്ക്കാണ് ഇര തേടുന്നത്. ഒന്നിലധികം പുലികള്‍ ഉള്ളത് കൊണ്ടാണ് മൂന്ന് ആട്ടിന്‍ കുട്ടികളെ കൊണ്ടുപോയത്. ഇനിയും പുലി വന്നേക്കാമെന്ന് സംശയമുണ്ട്. തൊഴുത്തില്‍ ഒരു ആടും പശുവുമുണ്ട്. രണ്ട് പട്ടികളുമുണ്ട്. പുലികള്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അത് കണക്കിലെടുത്താണ് ക്യാമറ സ്ഥാപിക്കുന്നത്. കൂട് സ്ഥാപിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. പുലര്‍ച്ചെ ജോലിക്കിറങ്ങേണ്ട ടാപ്പിങ് തൊഴിലാളികള്‍ അടക്കം ഭയപ്പാടിലാണ്.

MORE IN SOUTH
SHOW MORE