റോഡ് തകർന്നിട്ട് വർഷങ്ങൾ; ഉത്തരവാദിത്തമില്ലെന്ന് പഞ്ചായത്ത്; ദുരിതം പേറി ജനം

roadkottakara
SHARE

കൊല്ലം കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമൂട് ആമ്പല്ലൂർ ക്ഷേത്രം റോഡ് തകർന്നിട്ട് വർഷങ്ങളായി. ഒന്നര കിലോമീറ്ററില്‍ മാത്രമാണ് കുഴപ്പമെങ്കിലുംറോഡ് നന്നാക്കാന്‍ ആരുമില്ല. തുറമുഖ വകുപ്പ് ഏറ്റെടുത്തതിനാല്‍ ഉത്തരവാദിത്തമില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. റോഡ് ടാര്‍ ചെയ്യാന്‍ കൊറ്റങ്കര പഞ്ചായത്തിന് മതിയായ ഫണ്ടില്ല. ഇക്കാരണത്താല്‍‌ മന്ത്രിയായിരിക്കെ ജെ മേഴ്സിക്കുട്ടിയമ്മ ശരിയാക്കാമെന്ന് പറഞ്ഞ് റോഡ് ഏറ്റെടുത്തതാണ്.

മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം തുറമുഖ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം റോഡിന്റെ എസ്റ്റിമേറ്റ് എടുത്ത് പോയിരുന്നു. അതിനുശേഷം ആരും ഇതുവഴി വന്നിട്ടുമില്ലെന്നാണ് ആക്ഷേപം. കുണ്ടുംകുഴിയുമായി ചെളി നിറഞ്ഞ് ദുരിതമായെന്ന് നാട്ടുകാര്‍. അതേസമയം റോഡിനെച്ചൊല്ലി രാഷ്ട്രീയമായ മറ്റൊരു ആരോപണവുമുണ്ട്. പഞ്ചായത്തിലെ 19,20 വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾ ബിജെപിക്കാര്‍ ആയതുകൊണ്ട് റോഡ് നന്നാക്കാന്‍ ആരും താല്‍പര്യപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

MORE IN SOUTH
SHOW MORE