രൂക്ഷമായ ദുർഗന്ധം; ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ മാലിന്യക്കൂമ്പാരം; മൂക്കുപൊത്തി നാട്ടുകാര്‍

Chengannur-pvt-busstand
SHARE

ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ മാലിന്യക്കൂമ്പാരം. ദുർഗന്ധം മൂലം ഇതു വഴി പോകാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. നഗരസഭയുടെ സമീപത്താണ് മാലിന്യക്കൂമ്പാരം ഉയർന്നത്. നൂറുകണക്കിന് യാത്രക്കാരെത്തുന്ന ചെങ്ങന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം.

കോഴഞ്ചേരി, പത്തനംതിട്ട ഭാഗത്തേക്കു പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്നതിൻ്റെ മറവിലാണ് മാലിന്യം കൂട്ടിയിരിക്കുന്നത്. ഇതിനു സമീപമാണ് ഓട്ടോറിക്ഷ സ്റ്റാൻഡും. നഗരസഭയുടെ മൂക്കിന് താഴെ ഈ മാലിന്യക്കൂമ്പാരം ഉയർന്നിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെയെന്നാണ് നാട്ടുകാരുടെ ചോദ്യം.

അടിയന്തിരമായി മാലിന്യം നീക്കം ചെയ്യണമെന്നും മാലിന്യം കൊണ്ടു തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

MORE IN SOUTH
SHOW MORE