മഴ നനയാതെ സ്കൂൾമുറ്റത്തേക്ക്; കുട സമ്മാനിച്ച് സിംഫണി

newumbrella
SHARE

പുതിയ അദ്ധ്യയന വർഷത്തിൽ കൊട്ടാരക്കര  ഇഞ്ചക്കാട് എൽ.പി സ്കൂളിലെ ഒരു വിദ്യാർത്ഥിയും മഴ നനയേണ്ടി വരില്ല. ഇഞ്ചക്കാട് സിംഫണി വാട്സാപ്പ് കൂട്ടായ്മയുടെ കരുതലിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും കുട സമ്മാനമായി ലഭിച്ചു. 

 പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും ഏറെ വർണ്ണങ്ങളും വിസിലും ഒക്കെയുള്ള കുടകൾ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കൊട്ടാരക്കര ഇഞ്ചക്കാട് എൽപി സ്കൂളിലെ നൂറ്റി അൻപതോളം വരുന്ന വിദ്യാർത്ഥികൾ. സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ അടക്കമുള്ള ഇഞ്ചക്കാട് സിംഫണി വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച തുകയാണ് ഇപ്പോൾ കുട്ടികളുടെ നിറഞ്ഞ ചിരിയായി മാറിയിരിക്കുന്നത്. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും നിർധന കുടുംബത്തിൽ നിന്നും വരുന്നവരാണ്. കുട്ടികളുടെ പഠന സാധനങ്ങൾ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് കുട വിതരണം ഏറെ ആശ്വാസമായി. 

MORE IN SOUTH
SHOW MORE