വയോധികന് വീട് വെച്ച് നൽകി ജനമൈത്രി പോലീസ്; നല്ല മാത്യക

police-home
SHARE

ഇടിഞ്ഞ് വീഴാറായ വീട്ടില്‍ താമസിച്ചിരുന്ന വയോധികന്  കിളിമാനൂര്‍ ജനമൈത്രി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കി. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി 72 കാരനായ കുഞ്ഞിരാമനാണ് അടുക്കളയും ശുചിമുറിയും അടങ്ങിയ വീട് നല്‍കിയത്. മണ്‍ഭിത്തിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന കുഞ്ഞിരാമന്‍ കേള്‍വിക്കുറവും കാഴ്ച്ചക്കുറവും കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.

പ്രദേശത്ത് പരാതി അന്വേഷിക്കാന്‍ എത്തിയ ജനമൈത്രി പൊലീസ് കോര്‍ഡിനേറ്റര്‍മാരും ബീറ്റ് ഓഫിസര്‍മാരും മേലുദ്യോഗസ്ഥരെ വിവരമറിയിച്ച് അടിയന്തരമായി സുരക്ഷയുള്ള വീട് നിര്‍മിച്ച് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വീടിന്റെ താക്കോല്‍ദാനം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ് നിര്‍വഹിച്ചു

MORE IN SOUTH
SHOW MORE