ബോണക്കാട് കന്നുകാലികളില്‍ കുളമ്പുരോഗം വ്യാപിക്കുന്നു; നൂറോളം എണ്ണം ചത്തു

foot-and-mouth
SHARE

വിതുര ബോണക്കാട്  കന്നുകാലികളില്‍ കുളമ്പുരോഗം വ്യാപിക്കുന്നു. പ്രദേശത്ത് നൂറോളം കന്നുകാലികള്‍ ചത്തു. എന്നാല്‍ ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി.

കാലിലെ വ്രണം മൂര്‍ഛിച്ചാണ്  കന്നുകാലികള്‍ പെട്ടെന്ന്  ചത്തുപോകുന്നത്.അസുഖം വ്യാപിക്കുമ്പോഴും ഇതുവരെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പശുക്കള്‍ മേയാനായി ബോണക്കാട് വിട്ട് പോവാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തുടര്‍ച്ചയായി കന്നുകാലികളില്‍ അസുഖം വ്യാപിച്ചതിനെത്തുടര്‍ന്ന് വിതുരയിലുള്ള ഡോക്ടറെ സമീപിച്ചിരുന്നു.എന്നാല്‍ ചികിത്സ ലഭ്യമായില്ലെന്നാണ്  കര്‍ഷകരുടെ പരാതി

കുളമ്പുരോഗത്തെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് എടുക്കാത്തതാണ് അസുഖം വ്യാപിക്കുന്നതിനുള്ള കാരണമെന്നാണ് ഡോക്ടര്‍ പറയുന്നത്. ചത്തുപോയ കന്നുകാലികളുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.അസുഖം ഗുരുതരമായിട്ടുളള പശുക്കള്‍ക്ക് കുത്തിവെപ്പ് നല്‍കി.46 പശുക്കള്‍ക്കാണ് ഇപ്പോള്‍ കുത്തിവെപ്പ് നല്‍കിയിരിക്കുന്നത്.

MORE IN SOUTH
SHOW MORE